Posts

ചൈനീസ് ക്രോട്ടണ്‍ : വര്‍ണവൈവിധ്യം പേറുന്ന ഇന്‍ഡോര്‍ സസ്യം (Chinese Croton: A colourful indoor plant)

Image
കടും ചുവപ്പ് നിറമാര്‍ന്ന ഇലകളുടെ മുകള്‍ഭാഗം ചെടി വളരുതോറും വെള്ളിത്തിളക്കമുള്ള പച്ചനിറം കലര്‍ന്ന് ആകര്‍ഷകമാകും.  നല്ല പ്രകാശത്തില്‍ വളരുന്നതാണുചിതം. നേരിട്ടുള്ള സൂര്യപ്രകാശം അധികം വേണ്ടതില്ല. കൃത്യമായി ദിനവും വെള്ളം നനച്ചുകൊടുക്കണം.  The upper part of the deep red leaves take a silvery-green hue as they mature, rendering it a fantastic look.  The plant prefer bright light, but not direct sunlight for long. Regular watering is required as the surface layers of the soil dry out. നിങ്ങളുടെ പ്രിയപ്പെട്ട സസ്യങ്ങൾ  തിരഞ്ഞെടുക്കുവാന്‍  ചുവടെയുള്ള ലിങ്കിൽ  ക്ലിക്കുചെയ്യുക  👇  

ഡ്രസീന കോംപാക്റ്റ : അഴകുള്ള ഇന്‍ഡോര്‍ സസ്യം (Dracaena compacta: A beautiful indoor plant)

Image
ഏവരും ഇഷ്ടപ്പെടുന്ന ഒരു ഇന്‍ഡോര്‍ സസ്യമാണ് ഡ്രസീന കോംപാക്റ്റ. പേര് സൂചിപ്പിക്കുന്നതുപോലെ ചെറിയ ഇടത്ത് ഏത് കോണിലും അനയാസം വളര്‍ത്താവുന്ന ഇനമാണിത്. അന്തരീക്ഷവായുവിലെ ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ വിഷപദാര്‍ത്ഥങ്ങളെ അരിച്ച് ശുദ്ധമാക്കാന്‍ ഇവയ്ക്കുള്ള കഴിവ് പ്രസിദ്ധമാണ്. മിതമായ വെളിച്ചമുള്ള  ഇടങ്ങളാണ് കൂടുതല്‍ അനുയോജ്യം. തിളങ്ങുന്ന പച്ച ഇലകള്‍ ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പതിയെ വളരുന്ന ഇവയുടെ പരിപാലനവും എളുപ്പമാണ്. ചട്ടിയിലെ മണ്ണിന്റെ മുകള്‍ ഭാഗം ഉണങ്ങുന്ന ഘട്ടങ്ങളില്‍ വെള്ളം നനച്ചുകൊടുക്കണം. കൂടുതല്‍ ഈര്‍പ്പം നില്‍ക്കുന്നത് നല്ലതല്ല. ഇലയുടെ പച്ച നിറം കുറയുന്നത് കണ്ടാല്‍ വെള്ളം ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കണം. അതുപോലെ ക്ലോറിന്‍ കലര്‍ന്ന വെള്ളം, ഉപ്പ് കലര്‍ന്ന വെള്ളം ഒക്കെ ഇതിന് ദോഷം ചെയ്യും.  This is a popular and beautiful indoor plant. As its name suggests, it is a compact plant and can grow in even tidy places. This plant filters airborne toxins such as benzene and formaldehyde. It is a light tolerant variety, but prefers medium indirect light. This is very slo

ഫിലോഡെൻഡ്രോൺ ടെംപ്റ്റേഷൻ പ്ലാന്റ് (Philodendron Temptation Plant)

Image
  നല്ല പച്ചപ്പുള്ള ഒരു ചെടിയാണിത് . വീട്ടിൽ എളുപ്പം വെച്ചു പിടിപ്പിക്കാൻ കഴിയുന്ന ഒരു ചെടി. ഇതിന്റെ ഹൃദയാകൃതിയിലുള്ള ഇലകൾ കാണാൻ നല്ല ഭംഗിയാണ്. ഇൻഡോറും ഔട്ട് ഡോറുമായി നട്ടുപിടിപ്പിക്കാവുന്ന സുന്ദരിചെടിയായ ഈ ഫിലോഡെൻഡ്രോൺ വായുവിലുള്ള വാതക വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുന്നു. സൂര്യപ്രകാശം : സൂര്യനിൽ നിന്നും നേരിട്ട് പ്രകാശം പതിക്കരുത്.  നനയ്ക്കൽ: അമിത ജലം ഇതിന് ആവശ്യമില്ല. ഉയർന്ന താപനില ഉണ്ടെങ്കിൽ മാത്രം കൂടുതൽ തവണ നനയക്കുന്നത് ഉചിതമാണ്. (It is a very green plant. An easy plant to keep at home. Its heart-shaped leaves are beautiful to look at. Philodendron is a beautiful plant that can be grown indoors or outdoors and filters gaseous toxins in the air. Sunlight:  Sunlight: Avoid direct sunlight. Watering: It does not require excessive water. More frequent watering is advisable only if the temperature is high.) നിങ്ങളുടെ പ്രിയപ്പെട്ട സസ്യങ്ങൾ  തിരഞ്ഞെടുക്കുവാന്‍  ചുവടെയുള്ള ലിങ്കിൽ  ക്ലിക്കുചെയ്യുക  👇  

കലാത്തിയ ക്രിംസൺ: വീടിന് അലങ്കാരമായ ഇൻഡോർ സസ്യം. (Calathea Crimson: A decorative indoor plant for the home.)

Image
നല്ല ഭംഗിയുള്ള പിങ്ക് ഇലകളാൽ കാണപ്പെടുന്ന കലാത്തിയ കുടംബത്തിലെ ഒരു സസ്യമാണ് ഇത്. ഇവയുടെ ഭംഗിയുള്ള ഇലകൾ നിലനിർത്താൻ നല്ല ഈർപ്പവും നല്ല വെളിച്ചവും ആവശ്യമാണ്. സൂര്യപ്രകാശം നേരെ ഇലകളിൽ പതിയരുത്. ഇലകൾക്ക് കേടുവന്നു നശിക്കാൻ സാധ്യതയുണ്ട്. പോട്ടിംഗ് മിശ്രിതം തയ്യാറാക്കുന്ന വിധം.: 40% പോട്ടിംഗ് മണ്ണ്, 25% കൊക്കോപിറ്റ്, 25% മണ്ണിര കമ്പോസ്റ്റ്, 5% കരിക്കട്ട, 5% പെർലൈറ്റ് എന്നിവ ഉപയോഗിച്ച് പോട്ടിംഗ് മിശ്രിതം തയ്യാറാക്കാം. ചെടി നനക്കേണ്ട വിധം : മണ്ണ് ഉണങ്ങിയ ശേഷം മാത്രം നനച്ചു കൊടുക്കുക.. കൂടുതൽ വെള്ളം ഒഴിച്ചു കൊടുക്കുകയുമരുത്. It is a plant of the Calathea family with beautiful pink leaves. They need good moisture and good light to maintain their beautiful leaves. Do not fall direct sunlight on leaves otherwise, it gets damaged. How to prepare potting mix: Potting mix can be prepared using 40% potting soil, 25% cocopeat, 25% vermicompost, 5% charcoal, and 5% perlite. How to water the plant: When the soil is dry water the plant, do not pour more water it gets damaged. നിങ്ങളുടെ പ്രിയപ്പെട്ട സസ്യ