ഡ്രസീന കോംപാക്റ്റ : അഴകുള്ള ഇന്‍ഡോര്‍ സസ്യം (Dracaena compacta: A beautiful indoor plant)
ഏവരും ഇഷ്ടപ്പെടുന്ന ഒരു ഇന്‍ഡോര്‍ സസ്യമാണ് ഡ്രസീന കോംപാക്റ്റ. പേര് സൂചിപ്പിക്കുന്നതുപോലെ ചെറിയ ഇടത്ത് ഏത് കോണിലും അനയാസം വളര്‍ത്താവുന്ന ഇനമാണിത്. അന്തരീക്ഷവായുവിലെ ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ വിഷപദാര്‍ത്ഥങ്ങളെ അരിച്ച് ശുദ്ധമാക്കാന്‍ ഇവയ്ക്കുള്ള കഴിവ് പ്രസിദ്ധമാണ്. മിതമായ വെളിച്ചമുള്ള ഇടങ്ങളാണ് കൂടുതല്‍ അനുയോജ്യം. തിളങ്ങുന്ന പച്ച ഇലകള്‍ ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പതിയെ വളരുന്ന ഇവയുടെ പരിപാലനവും എളുപ്പമാണ്. ചട്ടിയിലെ മണ്ണിന്റെ മുകള്‍ ഭാഗം ഉണങ്ങുന്ന ഘട്ടങ്ങളില്‍ വെള്ളം നനച്ചുകൊടുക്കണം. കൂടുതല്‍ ഈര്‍പ്പം നില്‍ക്കുന്നത് നല്ലതല്ല. ഇലയുടെ പച്ച നിറം കുറയുന്നത് കണ്ടാല്‍ വെള്ളം ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കണം. അതുപോലെ ക്ലോറിന്‍ കലര്‍ന്ന വെള്ളം, ഉപ്പ് കലര്‍ന്ന വെള്ളം ഒക്കെ ഇതിന് ദോഷം ചെയ്യും. This is a popular and beautiful indoor plant. As its name suggests, it is a compact plant and can grow in even tidy places. This plant filters airborne toxins such as benzene and formaldehyde. It is a light tolerant variety, but prefers medium indirect light. This is...
Comments
Post a Comment